ബെക്കാമിന്റെ കൂടെ നിന്ന് പോസ് ചെയ്യുന്ന താരത്തെ പിടികിട്ടിയോ? ലോക കപ്പിലെ ഒരു നായകനാണ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2018 03:07 PM  |  

Last Updated: 11th June 2018 03:07 PM  |   A+A-   |  

Harry-Kane

ലോക കപ്പ് ഇങ്ങ് അടുത്തെത്തി നില്‍ക്കുമ്പോഴാണ് ഫുട്‌ബോള്‍ ലോകത്തെ മറ്റൊരു കൗതുകം ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഡേവിഡ് ബെക്കാമിനൊപ്പം നില്‍ക്കുന്ന രണ്ട് സ്‌കൂള്‍ കുട്ടികള്‍. ഈ ഫോട്ടോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്.

കാരണം അതിലൊരാള്‍ ഇംഗ്ലണ്ടിനെ ലോക കിരീടത്തിലേക്ക് നയിക്കാന്‍ നിയോഗിക്കപ്പെട്ട നായകനും, പെണ്‍കുട്ടി അയാളുടെ ഭാര്യയാകാന്‍ പോകുന്നവളുമാണ്. പതിനൊന്ന് വയസുള്ള ഹാരി കെയ്‌നിന്റെ ഫോട്ടോയാണത്. സ്‌കൂള്‍ യൂണിഫോമില്‍ ഒപ്പം നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഹാരി ഒപ്പം കൂട്ടി ജീവിത സഖിയാക്കുന്നത്. 

2005ല്‍ ഡേവിഡ് ബെക്കാമിന്റെ അക്കാദമിയുടെ ഉദ്ഘാടനത്തിന് എടുത്ത ചിത്രമാണ് ഇപ്പോള്‍ വീണ്ടും നിറയുന്നത്. ബെക്കാം പഠിച്ചു വളര്‍ന്ന ചിങ്‌ഫോര്‍ഡ് സ്‌കൂളില്‍ തന്നെയാണ് ഇരുവരും പഠിച്ചത്. സഹപാഠിയായിരുന്ന ആ പെണ്‍കുട്ടിയെ ജീവിത സഖിയാക്കുന്നു എന്ന് കെയിന്‍ 2015ല്‍ പ്രഖ്യാപിച്ചു. 

ഹാരി ഒരു നല്ല ക്രിക്കറ്റ് താരം കൂടിയാണ്. ബാറ്റിങ് ഓര്‍ഡറില്‍ നാലാമതായിരുന്നു കെയ്‌നിന്റെ സ്ഥാനം. 2014-15 സീസണില്‍ യങ് പ്ലേയര്‍ ഓഫ് ദി ഇയറായിട്ടായിരുന്നു കെയിന്‍ വരവറിയിച്ചത്. ആറ് തവണയാണ് കെയിന്‍ പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി മന്തായി തെരഞ്ഞെടുക്കപ്പെട്ടത്. ടോട്ടന്‍ഹാമിന് വേണ്ടി കെയിന്‍ നടത്തിയ ഗോള്‍ വേട്ട ഇപ്പോള്‍ നൂറ് പിന്നിട്ടു കഴിഞ്ഞു. 2016ല്‍ വെയിന്‍ റൂണിക്ക് പകരക്കാരനായി ഇറങ്ങി ക0ാം സെക്കന്റില്‍ തന്നെ വല കുലുക്കിയായിരുന്നു കെയിന്‍ ദേശീയ ടീമിലേക്കുള്ള തന്റെ വരവ് അറിയിച്ചത്.