അനലിസ്റ്റുകള്‍ പറയുന്നു; ബ്രസീല്‍ ജയിക്കും, ജര്‍മനി രണ്ടാമതെത്തും; പ്രവചനങ്ങളില്‍ എവിടെയുമില്ലാതെ അര്‍ജന്റീന

അനലിസ്റ്റുകള്‍ പറയുന്നു; ബ്രസീല്‍ ജയിക്കും, ജര്‍മനി രണ്ടാമതെത്തും; പ്രവചനങ്ങളില്‍ എവിടെയുമില്ലാതെ അര്‍ജന്റീന
അനലിസ്റ്റുകള്‍ പറയുന്നു; ബ്രസീല്‍ ജയിക്കും, ജര്‍മനി രണ്ടാമതെത്തും; പ്രവചനങ്ങളില്‍ എവിടെയുമില്ലാതെ അര്‍ജന്റീന

ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോളിനു പന്തുരുളാന്‍ രണ്ടു ദിനം മാത്രം ശേഷിക്കെ അനലിസ്റ്റുകളുടെ പ്രവചനത്തില്‍ ബ്രസീലിനു മേല്‍ക്കൈ. ആഗോള നിക്ഷേപക ബാങ്ക് ആയ ഗോള്‍ഡ്മാന്‍ സാക്‌സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവചനമാണ് പുറത്തുവന്നത്. ഗോള്‍ഡ്മാന്‍ സാക്‌സ് അടക്കം നാലു സ്ഥാപനങ്ങള്‍ ബ്രസീലിന്റെ വിജയമാണ് മുന്‍കൂട്ടി കാണുന്നത്. അനലിസ്റ്റുകളുടെ കണക്കില്‍ തൊട്ടു പിന്നിലുള്ളത് ജര്‍മനിയാണ്.

ആറാമതും കപ്പുയര്‍ത്തി ബ്രസീലിന്റെ മഞ്ഞപ്പട കളം വാഴുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം. ടീമീന്റെ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തിയും കളിക്കാരുടെ വ്യക്തിഗത പ്രകടനങ്ങള്‍, മത്സരഫലങ്ങള്‍, സാധ്യതകള്‍ ഇവയെല്ലാം കൂട്ടിയും കിഴിച്ചുമാണ് അനലിസ്റ്റുകളുടെ പ്രവചനം. സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തില്‍ രണ്ടുലക്ഷം മാതൃകകള്‍, 10 ലക്ഷം സാധ്യതകള്‍ എന്നിവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു വിലയിരുത്തിയാണ് ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചനം നടത്തിയത്.

2014ലും ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം ബ്രസീലിന് അനുകൂലമായിരുന്നു. ഫൈനലില്‍ അര്‍ജന്റീനയെ 3-1ന് വീഴ്ത്തുമെന്നായിരുന്നു നിഗമനം. സെമിഫൈനലില്‍ പക്ഷേ ബ്രസീല്‍ ജര്‍മനിയോട് 7-1ന്റെ ദയനീയ പരാജയം ഏറ്റുവാങ്ങി പുറത്താവുകയായിരുന്നു. 

ഡെന്‍മാര്‍ക്കിലെ ഡാന്‍സ്‌കെ ബാങ്കിന്റെ പ്രവചനവും ബ്രസീലിന് അനുകൂലമാണ്. സ്വസ് ബാങ്കായ യുബിഎസ് പറയുന്നത് ജര്‍മനി കപ്പടിക്കുമെന്നാണ്. ഇന്‍സ്ബ്രുക് സര്‍വകലാശാലയിലെ പഠനം പറയുന്നത് ജര്‍മനി-ബ്രസീല്‍ ഫൈനലാണ്. ഇതില്‍ ബ്രസീല്‍ വെന്നിക്കൊടി പാറിക്കുമെന്നും അവര്‍ പറയുന്നു. റഷ്യയിലാണ് ലോകകപ്പ് അരങ്ങേറുന്നതെങ്കിലും ആതിഥേയരാജ്യം ഗ്രൂപ്പ് ഘട്ടത്തിനപ്പുറം പോകില്ലെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നു. കോമേഴ്‌സ് ബാങ്കും അതുതന്നെ പ്രവചിക്കുന്നു. ജര്‍മന്‍ ബാങ്കായ കൊമേഴ്‌സ് ബാങ്കിന്റെ പ്രവചനം ജര്‍മനിക്ക് അനുകൂലമാണ്.

ഗോള്‍ഡ്മാന്‍ സാക്‌സിന്റെ അനലിസ്റ്റുകള്‍ ബ്രസീല്‍ കഴിഞ്ഞാല്‍ സാധ്യത കല്‍പ്പിക്കുന്ന ടീം ഫ്രാന്‍സാണ്. ബ്രസീല്‍ഫ്രാന്‍സ് സെമിയാണ് അവര്‍ പ്രവചിക്കുന്നത്. അവിടെ ബ്രസീല്‍ ജയിക്കുമെന്നും പറയുന്നു.

യുഎസിലെ ഗ്രേസ് നോട്ട് അയ്‌സ് പ്രവചിക്കുന്നത് ബ്രസീല്‍സ്‌പെയിന്‍ ഫൈനലില്‍ ബ്രസീല്‍ ജയിക്കുമെന്നാണ്.  21 ശതമാനമാണ് ഇവരുടെ അഭിപ്രായത്തില്‍ ബ്രസീല്‍ കപ്പടിക്കാനുള്ള സാധ്യത. സ്‌പെയിന് 10, ജര്‍മനി, അര്‍ജന്റീന എന്നിവര്‍ക്ക് എട്ടുശതമാനംവീതം സാധ്യതയും കല്‍പ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com