കുട്ടീഞ്ഞോയ്‌ക്കെതിരായ അതിക്രമം നെയ്മറുടെ വക; കട്ടയ്ക്ക് കൂട്ടായി മറ്റ് താരങ്ങളും

പരിശീലനത്തിനിടെ വിശ്രമിക്കെ അപ്രതീക്ഷിതമായി കുട്ടിഞ്ഞോയ്ക്ക് നേരെ ആക്രണം
കുട്ടീഞ്ഞോയ്‌ക്കെതിരായ അതിക്രമം നെയ്മറുടെ വക; കട്ടയ്ക്ക് കൂട്ടായി മറ്റ് താരങ്ങളും

യുവ താര നിരയുമായിട്ടാണ് റഷ്യയില്‍ കിരീടത്തിനായുള്ള പോരാട്ടത്തിനായി ബ്രസീല്‍ എത്തിയിരിക്കുന്നത്. നെയ്മറും, കുട്ടിഞ്ഞോയും ഫിര്‍മിനോയുമെല്ലാം അടങ്ങുന്ന സംഘം. ഈ യുവ നിരയിലേക്ക് മാഴ്‌സെലോയുടെ കുസൃതിത്തരം കൂടി എത്തുമ്പോള്‍ പിന്നെ പറയുകയും വേണ്ട. 

ലോക കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഉള്‍പ്പെടെ ടീം എന്ന നിലയില്‍ ഒരുമിച്ച് ഇണങ്ങി കളിച്ച ബ്രസീലിനെയായിരുന്നു കണ്ടിരുന്നത്. റഷ്യയിലേക്കെത്തുമ്പോള്‍ ആ ഇണങ്ങിച്ചേരല്‍ ഒന്നുകൂടി കൂടുന്നു. കുട്ടിഞ്ഞോയുടെ ജന്മദിനം പൊടിപൊടിച്ചാണ് ബ്രസീല്‍ ടീം ലോക കപ്പ് ആഘോഷമായി തന്നെ തുടങ്ങിയത്. 

മുട്ടയായിരുന്നു പ്രധാന ആയുധം. പരിശീലനത്തിനുള്ള ബാഗുകളില്‍ മുട്ട അവര്‍ ആയുധമാക്കി കടത്തി ഗ്രൗണ്ടില്‍ കൊണ്ടുവന്നു. പരിശീലനത്തിനിടെ വിശ്രമിക്കെ അപ്രതീക്ഷിതമായി കുട്ടിഞ്ഞോയ്ക്ക് നേരെ ആക്രണം. നെയ്മറിന്റെ നേതൃത്വത്തിലായിരുന്നു ഇത്. 

26ാം ജന്മദിനമായിരുന്നു ബാഴ്‌സ താരത്തിന്റേത്. പക്ഷേ ബെര്‍ത്ത്‌ഡേ ബോയിക്ക് മാത്രമായിരുന്നില്ല മുട്ടയാക്രമണം ഏറ്റത്. നെയ്മറുടെ കയ്യിലുണ്ടായിരുന്ന മുട്ട പിടിച്ചു വാങ്ങി മാഴ്‌സെലോ ലോകത്തെ ഏറ്റവും വിലകൂടിയ താരത്തിന്റേ തലയിലും പൊട്ടിച്ചു ആഘോഷം പൂര്‍ത്തിയാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com