പരിക്കിന് പിന്നാലെ വിവാദവും; മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കുപ്രസിദ്ധമായ ചെച്‌നിയയുടെ തലവനൊപ്പം സല

ചെച്‌നിയ റിപ്പബ്ലിക്കിലെ അടിച്ചമര്‍ത്തല്‍ ഭരണത്തിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ നേതാവിനൊപ്പമാണ് സല പ്രത്യക്ഷപ്പെട്ടത്
പരിക്കിന് പിന്നാലെ വിവാദവും; മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കുപ്രസിദ്ധമായ ചെച്‌നിയയുടെ തലവനൊപ്പം സല

റഷ്യന്‍ ലോക കപ്പില്‍ ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്ന താരങ്ങളിലൊന്ന് ഈജിപ്തിന്റെ മുഹമ്മദ് സലയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ടീമിനെ സ്വന്തം തോളിലേറ്റി ലോക കപ്പിലേക്ക് എത്തിച്ച സല റഷ്യയില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുമോയെന്നാണ് കണ്ടറിയേണ്ടത്. പരിക്കില്‍ വലയുന്ന സലയുടെ ലോക കപ്പ് പ്രതീക്ഷകള്‍ക്ക് ഇടയില്‍ മറ്റൊരു വിവാദം കൂടി ഈജിപ്ത്യന്‍ കിങ്ങിനെ തേടിയെത്തുകയാണ്.

റഷ്യയിലെ പരിശീലനത്തിന് ഇടയില്‍ ചെച്‌നിയ റിപ്പബ്ലിക് തലവന്‍ റംസന്‍ കെഡിര്‍വോയുമായി ഗ്രൗണ്ടിലെ കാണികളെ അഭിവാദനം ചെയ്യാനെത്തിയാണ് സല ലോക കപ്പ് തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. ചെച്‌നിയ റിപ്പബ്ലിക്കിലെ അടിച്ചമര്‍ത്തല്‍ ഭരണത്തിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ നേതാവിനൊപ്പമാണ് സല പ്രത്യക്ഷപ്പെട്ടത്. 

ഈജിപ്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലിലേക്കെത്തി സലയെ കൂട്ടി ചെച്‌നിയ തലവന്‍ ഗ്രൗണ്ടിലേക്കെത്തി എണ്ണായിരത്തോളം വരുന്ന കാണികളെ അഭിവാദ്യം ചെയ്യുകയായിരുന്നു. മുസ്ലീം കേന്ദ്രീകൃത മേഖലയായ ചെച്‌നിയയിലെ റംസാന്‍ കെഡിര്‍വോയുടെ കീഴില്‍ നിരവധി മുസ്ലീം പള്ളികളടക്കം ഉയര്‍ന്നു വന്നായിരുന്നു മുസ്ലീം ആധിപത്യം ശക്തമായത്. 

ചെച്‌നിയയിലാണ് ലോക കപ്പിനായി എത്തിയിരിക്കുന്ന ഈജിപ്ത്യന്‍ ടീം തങ്ങുന്നത്. അതൊരു യഥാസ്ഥിതിക രാജ്യമായതിനാലാണ് തങ്ങാന്‍ അവിടം തന്നെ തെരഞ്ഞെടുത്തതെന്നാണ് ഈജിപ്ത്യന്‍ ടീം മാനേജര്‍ പറയുന്നത്. മുസ്ലീം മത പ്രകാരം ഹലാല്‍ എന്ന കരുതുന്ന ഭക്ഷണം ഇവിടെ ഉണ്ടാവില്ലെന്നതും ചെച്‌നിയയില്‍ ഈജിപ്ത്യന്‍ ടീം തമ്പടിക്കുന്നതിന് കാരണമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com