ഫ്രാന്‍സിന്റെ നെഞ്ചുലച്ച് എംബാപ്പെയുടെ പരിക്ക്; ആരാധകരെ ആശ്വസിപ്പിച്ച് താരം

തനിക്ക് പരിക്കേല്‍ക്കുന്നതിന് കാരണക്കാരനായ ആദില്‍ റാമിയെ വെറുതെ വിടണമെന്നും എംബാപ്പെ ആരാധകരോട് ആവശ്യപ്പെട്ടു
ഫ്രാന്‍സിന്റെ നെഞ്ചുലച്ച് എംബാപ്പെയുടെ പരിക്ക്; ആരാധകരെ ആശ്വസിപ്പിച്ച് താരം

ഫ്രാന്‍സിന്റെ ലോക കപ്പ് പരിശീലന കളത്തില്‍ പരിക്കേറ്റ് വേദനയില്‍ പിടയുന്ന എംബാപ്പെയുടെ ചിത്രമായിരുന്നു ഫ്രാന്‍സിന്റെ ആരാധകരെ ആശങ്കയിലാഴ്ത്തിയത്. ആദില്‍ റാമിയുടെ ചലഞ്ചിനിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ എംബാപ്പെ ഒടുവില്‍ ആരാധകരെ ആശ്വസിപ്പിക്കാനെത്തി. അതൊരു പ്രശ്‌നമല്ലെന്നായിരുന്നു എംബാപ്പെയുടെ ട്വീറ്റ്. 

മാത്രമല്ല, തനിക്ക് പരിക്കേല്‍ക്കുന്നതിന് കാരണക്കാരനായ ആദില്‍ റാമിയെ വെറുതെ വിടണമെന്നും എംബാപ്പെ ആരാധകരോട് ആവശ്യപ്പെട്ടു. ഫ്രാന്‍സിന്റെ ലോക കപ്പ് മോഹങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന താരമാണ് എംബാപ്പെ. 

എംബാപ്പെയെ കൂടാതെ ആദില്‍ റാമിയും എംബാപ്പെയുടെ പരിക്ക് ഗുരുതരമല്ല എന്ന സൂചന നല്‍കി ആരാധകര്‍ക്ക് മുന്നിലേക്കെത്തി. ട്രീറ്റ്‌മെന്റ് റൂമില്‍ ആദില്‍ ക്യാമറ എംബാപ്പേയ്ക്ക് തിരിച്ച് ചോദിച്ചു, നിങ്ങള്‍ ഒക്കെ അല്ലേയെന്ന്. അതേയതേ എന്നായിരുന്നു എംബാപ്പെയുടെ മറുപടി. 

ഓസ്‌ട്രേലിയയ്ക്ക് എതിരെയാണ് ഫ്രാന്‍സിന്റെ ആദ്യ ലോക കപ്പ് പോരാട്ടം. ഗ്രൂപ്പ്ഘട്ടത്തില്‍ പിന്നെ ഫ്രാന്‍സിന് മുന്നില്‍ എത്തുന്നത് ഡെന്‍മാര്‍ക്കും പെറുവുമാണ്. എംബാപ്പെയ്ക്ക് പരിക്കില്‍ നിന്നും മുക്തനാവാന്‍ സാധിച്ചില്ലെങ്കില്‍ അലക്‌സാേ്രന്ദ ലകാസെറ്റെ അല്ലെങ്കില്‍ മാര്‍ഷ്യല്‍ എന്നിവരിലൊരാള്‍ ടീമിലേക്കെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com