ലോക കിരീടം നെയ്മറുടെ കൈകളിലൂടെ ഉയരും? നെയ്മറിലൂടെ ബ്രസീലിന് ലഭിക്കുന്ന സാധ്യതകള്‍

കഴിഞ്ഞ സീസണില്‍ 12 തവണയാണ് നെയ്മര്‍ പിഎസ്ജിയുടെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്
ലോക കിരീടം നെയ്മറുടെ കൈകളിലൂടെ ഉയരും? നെയ്മറിലൂടെ ബ്രസീലിന് ലഭിക്കുന്ന സാധ്യതകള്‍

ബ്രസീലിന്റെ നെഞ്ചുലച്ചായിരുന്നു 2014 ലോക കപ്പിന് തിരശീല വീണത്. കൊളംബിയയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയം പിടിച്ചതിന് ശേഷം നേരിടേണ്ടി വന്നത് ദുസ്വപ്‌നത്തില്‍ പോലും കടന്നു വരാന്‍ ബ്രസീല്‍ ഫാന്‍സ് ആഗ്രഹിക്കാത്തതാണ്. പക്ഷേ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഫുട്‌ബോള്‍ ആവേശം നിറയുമ്പോള്‍ ലോക കിരീടത്തിലേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ബ്രസീലിന്റേത്. 

നെയ്മറിലൂടെ ബ്രസീലിന് ലഭിക്കുന്ന സാധ്യതകള്‍ റഷ്യയില്‍ നെയ്മറിലൂടെ കിരീടം ഉയര്‍ത്താന്‍ ബ്രസീലിന് സാധിക്കുമെന്ന വിലയിരുത്തലാണ് ശക്തം. നെയ്മറെ അതിന് സഹായിക്കുന്ന ഘടകങ്ങള്‍ നോക്കാം...

സമ്മര്‍ദ്ദം കുറവ്

2013ല്‍ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ നെയ്മറുടെ തോളിലേറിയായിരുന്നു ബ്രസീല്‍ എത്തിയത്. കിരീടം നേടി ബ്രസീലിന്റെ ഹീറോ ആയി നെയ്മര്‍. ലോക കപ്പിന് ബ്രസീല്‍ വേദിയായപ്പോഴും ടീമിന്റെ ഭാരം നെയ്മറിന്റെ തോളില്‍ തന്നെ. ക്വാര്‍ട്ടറില്‍ പരിക്കേറ്റ് പുറത്താകുന്നത് വരെ ബ്രസീലുകാരുടെ വിശ്വാസം നെയ്മര്‍ കാത്തു. 

പക്ഷേ സെമിയില്‍ ജര്‍മ്മനിയില്‍ നിന്നേറ്റ അപമാനത്തില്‍ നിന്നും ടീമിനെ രക്ഷിക്കാന്‍ കളത്തിലിറങ്ങന്‍ നെയ്മര്‍ക്കായില്ല. എന്നാല്‍ ഇത്തവണ അങ്ങിനെയേ അല്ല. കുട്ടിഞ്ഞോ, കാസെമിറോ, ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, കോസ്റ്റ എന്നിവരുണ്ട് നെയ്മര്‍ക്കൊപ്പം. 2014ല്‍ ഉണ്ടായിരുന്ന സമ്മര്‍ദ്ദം ഇപ്പോള്‍ നെയ്മര്‍ക്ക് മേലില്ല. 

 ഫോം

ലോകത്തെ ഞെട്ടിച്ച് റെക്കോര്‍ഡ് തുകയ്ക്ക് നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറിയതിനെ പിന്നാലേയും മികച്ച ഫോം തുടരാന്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ക്കായിരുന്നു. പിഎസ്ജിക്ക് വേണ്ടി 30 മത്സരങ്ങളില്‍ നിന്നും 28 ഗോളുകളും 16 അസിസ്റ്റുകളുമാണ് നെയ്മറില്‍ നിന്നുമുണ്ടാത്. 

സൗഹൃദ മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരേയും ഓസ്ട്രിയയ്‌ക്കെതിരേയും വല കുലുക്കി നെയ്മര്‍ തന്റെ ഫോം വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ 12 തവണയാണ് നെയ്മര്‍ പിഎസ്ജിയുടെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. 

പക്വത

നാല് വര്‍ഷം മുന്‍പ് ബ്രസീലില്‍ കണ്ട നെയ്മറല്ല റഷ്യയിലേക്കെത്തുന്നത്. ബാഴ്‌സയില്‍ ഉള്‍പ്പെടെ വര്‍ഷങ്ങളോളം കളിച്ചതിന്റെ അനുഭവ സമ്പത്ത് നിറഞ്ഞാണ് നെയ്മര്‍ റഷ്യയിലേക്ക് ഒരുങ്ങുന്നത്. മെസി ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്കൊപ്പം കളിച്ച് കൂടുതല്‍ മികച്ചതും, പക്വത നിറഞ്ഞതുമായ കളിക്കാരനായിട്ടാണ് നെയ്മര്‍ വരുന്നത്. 

പ്രതിസന്ധികളില്‍ നിന്നും തിരിച്ചു വരുന്നതിനുള്ള അനുഭവ സമ്പത്ത് ലാ ലിഗയില്‍ നിന്നും നെയ്മര്‍ നേടിക്കഴിഞ്ഞു. നായകന്റെ വേഷത്തില്‍ കൂടി ബ്രസീലിനെ നയിക്കാനിറങ്ങുമ്പോള്‍ ബ്രസീലിന്റെ ഫുട്‌ബോള്‍ പാരമ്പര്യം ചോരാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ പക്വത കൂടി നെയ്മറിലേക്ക് വരും..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com