ലോക കപ്പ് ലൈവിനിടെ മാധ്യമപ്രവര്‍ത്തകയെ ചുംബിച്ച് ആരാധകന്‍; ഇതല്ല ഞങ്ങള്‍ അര്‍ഹിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍

ജൂണ്‍ പതിനാറിന് പെറുവും ഡെന്‍മാര്‍ക്കും തമ്മിലുള്ള മത്സരത്തിന് മുന്‍പായിരുന്നു സംഭവം
ലോക കപ്പ് ലൈവിനിടെ മാധ്യമപ്രവര്‍ത്തകയെ ചുംബിച്ച് ആരാധകന്‍; ഇതല്ല ഞങ്ങള്‍ അര്‍ഹിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍

ലോക കപ്പ് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വനിതാ റിപ്പോര്‍ട്ടര്‍ക്ക് നേരെ ആരാധകന്റെ അതിക്രമം. ക്യാമറയ്ക്ക് മുന്നില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു ആരാധകന്‍ പൊടുന്നനെ എത്തി റിപ്പോര്‍ട്ടറെ ചേര്‍ത്ത് പിടിച്ച് നിര്‍ത്തി ചുംബിക്കുകയായിരുന്നു. 

ജൂണ്‍ പതിനാറിന് പെറുവും ഡെന്‍മാര്‍ക്കും തമ്മിലുള്ള മത്സരത്തിന് മുന്‍പായിരുന്നു സംഭവം. അപ്രതീക്ഷിതമായി നേരിടേണ്ട വന്ന നിമിഷത്തിലും റിപ്പോര്‍ട്ടിങ് തടസപ്പെടാതെ മാധ്യമപ്രവര്‍ത്തക മുന്നോട്ടു കൊണ്ടുപോയി.

സ്പാനിഷ് ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടറായ ഗോണ്‍സാലസ് തെറാനായിരുന്നു അപരിചിതനായ ഒരു ഫുട്‌ബോള്‍ ആരാധകനില്‍ നിന്നും കടുത്ത അനുഭവമുണ്ടായത്. പിന്നീടെ ഗോണ്‍സാലസ് തന്നെ സംഭവത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ എത്തുകയായിരുന്നു. 

ഇതല്ല ഞങ്ങള്‍ അര്‍ഹിക്കുന്നത്. നിങ്ങളെ പോലെ തുല്യ പ്രൊഫഷണലുകളാണ് ഞങ്ങളും. ഫുട്‌ബോള്‍ ആഘോഷമാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. പക്ഷേ അടുപ്പത്തിന്റേയും ഉപദ്രവത്തിന്റേയും പരിധി നിങ്ങള്‍ തിരിച്ചറിയണമെന്നും വീഡിയോയ്‌ക്കൊപ്പം അവര്‍ ഓര്‍മപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com