ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി ഗോളിയെ തെരഞ്ഞെടുത്തതിന്റെ ഫലം, റൊമേരോവിനെ തഴഞ്ഞതിന്റെ പ്രതിഫലം!

പരിക്കെന്ന പേരില്‍ തങ്ങളുടെ സൂപ്പര്‍ ഗോളിയെ മാറ്റി നിര്‍ത്തിയായിരുന്നു അര്‍ജന്റീന റഷ്യയിലേക്ക് വണ്ടി കയറിയത്
ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി ഗോളിയെ തെരഞ്ഞെടുത്തതിന്റെ ഫലം, റൊമേരോവിനെ തഴഞ്ഞതിന്റെ പ്രതിഫലം!

വില്ലി കബയേറയുടെ മണ്ടത്തരത്തിന്റെ നിമിഷം കണ്‍ മുന്നിലൂടെ കടന്നു പോയപ്പോള്‍ സെര്‍ജിയോ റൊമേരുവിന്റെ മുഖമായിരിക്കും അര്‍ജന്റീനിയന്‍ ആരാധകര്‍ ഓര്‍ത്തിട്ടുണ്ടാവുക. പരിക്കെന്ന പേരില്‍ തങ്ങളുടെ സൂപ്പര്‍ ഗോളിയെ മാറ്റി നിര്‍ത്തിയായിരുന്നു അര്‍ജന്റീന റഷ്യയിലേക്ക് വണ്ടി കയറിയത്. 

പരിക്കിന്റെ പേരില്‍ മാറ്റി നിര്‍ത്തിയതല്ല, മറ്റ് പലരുടേയും ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വേണ്ടി റൊമേരുവിനെ ഒഴിവാക്കുകയായിരുന്നു എന്ന ആരോപണം ഉന്നയിച്ച് അദ്ദേഹത്തിന്റെ ഭാര്യ തന്നെ രംഗത്തെത്തിയിരുന്നു. റൊമേരോവിന്റെ കാര്യത്തില്‍ സാംപോളിക്ക് പൂര്‍ണമായും തെറ്റിയെന്ന് കബയേറയുടെ കളി കണ്ടതോടെ വ്യക്തം. 

2014ലെ ലോക കപ്പില്‍ അര്‍ജന്റീന ഫൈനലിലെത്തുമ്പോള്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ കുലുക്കമില്ലാതെ നിന്ന റൊമേരുവിന് കൂടിയായിരുന്നു അതിന് വഴിയൊരുക്കിയത്. ബ്രസീല്‍ ലോക കപ്പിലെ നോക്കൗട്ട് മുതല്‍ ഫൈനലിലെ എക്‌സ്ട്രാ ടൈമില്‍ ഗോഡ്‌സെയുടെ വിജയ ഗോള്‍ വരുന്നത് വരെ ഒരു ഗോള്‍ പോലും റൊമേരോവിനെ കബളിപ്പിച്ച് വലക്കകത്തേക്ക് കടന്നിരുന്നില്ല. 

സെമിയില്‍ ഹോളണ്ടിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചപ്പോല്‍ റോമേരോയായിരുന്നു അര്‍ജന്റീനയുടെ ഹീറോ. രണ്ട് പെനാല്‍റ്റികളായിരുന്നു റൊമേരു തടഞ്ഞിട്ടത്. ബ്രസീലില്‍ റൊമേരു വഴങ്ങിയതാവട്ടെ നാല് ഗോളുകള്‍ മാത്രം. അങ്ങിനെ ഒരു താരത്തെ ഒഴിവാക്കിയതിന്റെ വില അര്‍ജന്റീന റഷ്യയില്‍ നന്നായി അറിയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com