'അധിക്ഷേപം വേണ്ട' ; സോഷ്യല്‍ മീഡിയ കടന്നാക്രമണങ്ങള്‍ക്കെതിരെ നെയ്മറുടെ പിതാവ്

സെര്‍ബിയക്കെതിരായ  മല്‍സരത്തില്‍ നെയ്മര്‍ കളിക്കുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ അറിയിച്ചു
'അധിക്ഷേപം വേണ്ട' ; സോഷ്യല്‍ മീഡിയ കടന്നാക്രമണങ്ങള്‍ക്കെതിരെ നെയ്മറുടെ പിതാവ്

റിയോഡി ജനീറോ : ലോകകപ്പിലെ നെയ്മറുടെ പ്രകടനത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ തുടരുന്ന കടന്നാക്രമണത്തെ അപലപിച്ച് നെയ്മറുടെ പിതാവ് രംഗത്ത്. ഗ്ലോബോസ്‌പോര്‍ട്ടെ ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തിലൂടെയാണ് ഓണ്‍ലൈന്‍ അധിക്ഷേപങ്ങളെ നെയ്മര്‍ സീനിയര്‍ വിമര്‍ശിച്ചത്. 

സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ ശാന്തരാകാന്‍ സന്ദേശത്തില്‍ നെയ്മര്‍ സീനിയര്‍ ആവശ്യപ്പെട്ടു. ആരെയും അധിക്ഷേിക്കരുത്. നെയ്മറെ പിന്തുണയ്ക്കുന്നു എങ്കില്‍ അത് പോസിറ്റീവായി ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. നെയ്മര്‍ക്ക് നേരെ ചെളി വാരി എറിയുന്നതിന് പകരം വിശ്വാസവും പ്രാര്‍ത്ഥനയും തുടരാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

അതിനിടെ സെര്‍ബിയക്കെതിരായ അടുത്ത മല്‍സരത്തില്‍ നെയ്മര്‍ കളിക്കുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ അറിയിച്ചു. കാലിനേറ്റ പരിക്കില്‍ നിന്നും താരം പൂര്‍ണ മുക്തനായി. ബുധനാഴ്ച സെര്‍ബിയക്കെതിരായ മല്‍സരത്തില്‍ കളിക്കുന്നതിന് നെയ്മര്‍ സജ്ജനാണെന്നും ഡോക്ടര്‍ റോഡിഗ്രോ ലാസ്മര്‍ അറിയിച്ചു. 

സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ മല്‍സരത്തിനിടെയായിരുന്നു നെയ്മര്‍ക്ക് പരിക്കേറ്റത്. എന്നാല്‍ പരിക്കു വകവെക്കാതെ കോസ്റ്റാറിക്കയ്‌ക്കെതിരെ കളിച്ച താരം, ഗോളും നേടിയിരുന്നു. അതേസമയം വലതു കാല്‍ത്തുടയ്ക്ക് പരിക്കേറ്റ വിങ്ങര്‍ കോസ്റ്റയ്ക്ക് സെര്‍ബിയക്കെതിരെ കളിക്കാനാകില്ലെന്നും ഡോക്ടര്‍ അറിയിച്ചു. 

കോസ്റ്റാറിക്കയ്‌ക്കെതിരെ പകരക്കാരനായാണ് കോസ്റ്റ ഇറങ്ങിയത്. സെര്‍ബിയക്കെതിരെ സമനില നേടിയാലും ബ്രസീല്‍ നോക്കൗട്ടില്‍ കടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com