ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിക്കുമോ? ട്രംപിന് അങ്ങനെയൊരു സംശയമുണ്ട്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിക്കുമോ? ട്രംപിന് അങ്ങനെയൊരു സംശയമുണ്ട്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിക്കുമോ? ട്രംപിന് അങ്ങനെയൊരു സംശയമുണ്ട്

വാഷിങ്ടണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗീസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമോ? ചോദ്യം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേതാണ്. ചോദിക്കുന്നതാവട്ടെ നിലവിലെ പ്രസിഡന്റ് മാര്‍സെലോ റിബലോ ഡിസൂസയോടും. ഡിസൂസയ്ക്കു പക്ഷേ റൊണാള്‍ഡോയെക്കുറിച്ച് അങ്ങനെയൊരു ഭീതിയില്ല.

പോര്‍ച്ചുഗീസ് പ്രസിഡന്റിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിങ്ടണില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്രിസ്റ്റ്യനോ റോണാള്‍ഡോ സംഭാഷണത്തില്‍ കടന്നുവന്നത്. സംസാരം ലോകകപ്പിനെക്കുറിച്ചായപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരന്‍ ക്രിസ്റ്റിയാനോ ആണെന്ന് ഡിസൂസ അഭിപ്രാപ്പെട്ടു. ഉടന്‍ തന്നെയായിരുന്നു ട്രംപിന്റെ ചോദ്യം, 'അയാള്‍ നിങ്ങള്‍ക്കെതിരെ പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിക്കുമോ?'

പോര്‍ച്ചുഗല്‍ നന്നായി കളിക്കുന്നുണ്ടെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെയാണ് റൊണാള്‍ഡോ അത്രയ്ക്കു നല്ല കളിക്കാരനാണോയെന്നും അയാള്‍ പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിക്കുമോയെന്നും ചോദ്യം വന്നത്. 

പോര്‍ച്ചുഗല്‍ അമേരിക്കയെപ്പോലെയല്ലെന്നായിരുന്നു, ട്രംപിന്റെ ചോദ്യത്തിന് ഡിസൂസയുടെ പ്രതികരണം. അവിടെ കാര്യങ്ങള്‍ കുറച്ചുകൂടി വ്യത്യസ്തമാണെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com