സമനില പിടിച്ച് കോസ്റ്ററിക്ക; കോര്‍ണര്‍ കിക്കിലൂടെ ഗോള്‍ വല കുലുക്കി

 കെന്‍ഡല്‍ വാട്‌സനിലൂടെ 56ാം മിനിറ്റില്‍ കോസ്റ്ററിക്ക സമനില പിടിക്കുകയായിരുന്നു
സമനില പിടിച്ച് കോസ്റ്ററിക്ക; കോര്‍ണര്‍ കിക്കിലൂടെ ഗോള്‍ വല കുലുക്കി

സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ആദ്യ പകുതിയില്‍ വഴങ്ങിയ ഗോളിന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മറുപടി നല്‍കി കോസ്റ്ററിക്ക്. കെന്‍ഡല്‍ വാട്‌സനിലൂടെ 56ാം മിനിറ്റില്‍ കോസ്റ്ററിക്ക സമനില പിടിക്കുകയായിരുന്നു. 

കോര്‍ണര്‍ കിക്കിലൂടെയാണ് കോസ്റ്ററിക്ക അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സമനില പിടിച്ച് ജീവന്‍ നിലനിര്‍ത്തിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലേക്ക് കടക്കുക ലക്ഷ്യമിട്ടിറങ്ങിയ സ്വിറ്റ്‌സര്‍ലാന്‍ഡ് കോസ്റ്ററിക്കയ്‌ക്കെതിരെ 31ാം മിനിറ്റില്‍ തന്നെ ഗോളടിച്ച് തുടങ്ങിയിരുന്നു. മധ്യ നിരക്കാരന്‍ ബ്ലെറിം ഡിസെമൈലിലൂടെയാണ് സ്വിസ് ലീഡ് നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com