ആ മണ്ടന്‍ തെറ്റ് ആരധകര്‍ മറക്കുന്നില്ല; വധഭീഷണിയെന്ന് അര്‍ജന്റീനിയന്‍ ഗോളി

തെറ്റ് പറ്റിയെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ എന്റെ കുടുംബത്തിന് ഇത്രയും മോശം ദിനങ്ങള്‍ നല്‍കണം എന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല
ആ മണ്ടന്‍ തെറ്റ് ആരധകര്‍ മറക്കുന്നില്ല; വധഭീഷണിയെന്ന് അര്‍ജന്റീനിയന്‍ ഗോളി

റഷ്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാന്‍ അവസാന നിമിഷം വരെ കാത്തിരുന്നത് പോലെ തന്നെയായിരുന്നു പ്രീക്വാര്‍ട്ടറിലേക്കുള്ള അര്‍ജന്റീനയുടെ കടന്നു വരവും. ആരാധകരെ ആശങ്കയുടെ മുള്‍ മുനയില്‍ നിര്‍ത്തി മെസിയും സംഘവും. പക്ഷേ ഇപ്പോള്‍ അര്‍ജന്റീനയുടെ മണ്ടന്‍ ഗോളിയെന്ന വിശേഷണം വാങ്ങിയ കാബെയെറോയ്‌ക്കെതിരായ ആരാധകരുടെ പ്രതികരണവും അത്ര നല്ല രീതിയിലല്ല. 

നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് മെസിയും സംഘവും നാണക്കേട് ഒഴിവാക്കി എങ്കിലും കാബിയെറോയോട് ക്ഷമിക്കാന്‍ ആരാധകര്‍ ഒരുക്കമല്ല. ക്രൊയേഷ്യയ്ക്ക് ഗോള്‍ സമ്മാനിച്ച തന്റെ മണ്ടത്തരത്തിന് പിന്നാലെ ഈ ചെല്‍സി ഗോള്‍ കീപ്പര്‍ക്കും കുടുംബത്തിനും എതിരെ ആരാധകരില്‍ നിന്നും വധഭീഷണി ഉള്‍പ്പെടെ വരികയാണ്. 

കളിക്കളത്തിലുണ്ടായ ഫുട്‌ബോളിലെ ഒരു പിഴവായിരുന്നു അത്. എന്നാല്‍ അതിന് നേരിടേണ്ടി വന്ന അധിക്ഷേപങ്ങള്‍ ഒരു തരത്തിലും എന്നെ സഹായിക്കില്ല. തെറ്റ് പറ്റിയെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ എന്റെ കുടുംബത്തിന് ഇത്രയും മോശം ദിനങ്ങള്‍ നല്‍കണം എന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഫുട്‌ബോളില്‍ നിന്നും വീട്ടില്‍ നിന്നും ലഭിച്ച മൂല്യങ്ങള്‍ മുന്നില്‍ വെച്ചാണ് അര്‍ജന്റീനിയന്‍ കുപ്പായത്തെ ഞാന്‍ നോക്കി കാണുന്നത് എന്നും കാബിയറോ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിക്കുന്നു. 
 

 

A post shared by Willy Caballero (@willycaba) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com