
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണമല്ല നടപ്പാക്കാന്‍ പോകുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എസ്എന്‍ഡിപി പോലുള്ള സംഘടനകളുടെ വിമര്‍ശനം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തെറ്റിദ്ധാരണമൂലമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്നാക്ക വിഭാഗത്തിലെ പാവങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതിനെ സാമ്പത്തിക സംവരണമായി പറയാന്‍ കഴിയുമോയെന്നും കടകംപള്ളി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതാണ് മുന്നാക്ക സംവരണം. ഉന്നത ജാതിയില്‍പ്പെട്ട പാവപ്പെട്ടവന് സംവരണം നടപ്പാക്കണമെന്നാണ് സിപിഎമ്മിന്റെയും പ്രഖ്യാപിത നിലപാട്. അതുകൊണ്ട് പിന്നാക്ക വിഭാഗങ്ങളുടെ അവസരമൊന്നും നഷ്ടപ്പെടുന്നില്ലെന്നും ദേവസ്വം മന്ത്രി വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates