എസ്.എസ്.എല്‍.സി. ചോദ്യപേപ്പര്‍ വിവാദം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
By സമകാലിക മലയാളം ഡസ്‌ക് | Published: 01st April 2017 06:05 PM |
Last Updated: 01st April 2017 06:05 PM | A+A A- |

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. ചോദ്യപേപ്പര്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉഷ ടൈറ്റസിന്റെ ശുപാര്‍ശയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അധ്യാപകരുടെ സ്വകാര്യ ട്യൂഷനെടുത്താല്‍ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി താക്കീതു നല്‍കി.
അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതിനെതിരെ നടപടി വേണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉഷടൈറ്റസ് കഴിഞ്ഞദിവസം ശുപാര്‍ശ ചെയ്തിരുന്നു. എസ്.എസ്.എല്‍.സി. കണക്കു പരീക്ഷയുടെ ചോദ്യപ്പേപ്പറിലായിരുന്നു ക്രമക്കേട് കണ്ടെത്തിയത്. ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ സ്വകാര്യ ഏജന്‍സി നല്‍കിയ ചോദ്യപ്പേപ്പര്‍ മാതൃകയിലും കണ്ടെത്തിയതാണ് വിവാദത്തിനിടയാക്കിയത്. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകര്‍ക്ക് സ്വകാര്യ ഏജന്‍സിയുമായുള്ള ബന്ധം അന്വേഷിക്കണമെന്നും, സ്വകാര്യ ട്യൂഷനുകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഉഷ ടൈറ്റസ് നേരത്തെതന്നെ ഇക്കാര്യത്തില്‍ ശുപാര്‍ശ നല്‍കിയിരുന്നു.