ജേക്കബ് തോമസ് വിശുദ്ധനോ മാലാഖയോ അല്ലെന്ന് എംഎം ഹസന്‍, വിജിലന്‍സ് ഡയക്ടറെ നീക്കിയതിനെ പിന്തുണച്ച് കോണ്‍ഗ്രസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2017 02:27 PM |
Last Updated: 01st April 2017 02:30 PM | A+A A- |

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ നീക്കംചെയ്ത നടപടിയില്‍ സര്‍ക്കാരിനു പിന്തുണയുമായി കോണ്‍ഗ്രസ്. ജേക്കബ് തോമസിനെ മാറ്റിയതിനെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു.
ജേക്കബ് തോമസ് അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനാണെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി. അഴിമതി ആരോപണം നേരിടുമ്പോള്‍ അഴിമതി അന്വേഷിക്കുന്ന സംവിധാനത്തിന്റെ തലപ്പത്ത് ഇരിക്കാനാവില്ല. ജേക്കബ് തോമസ് മാലാഖയോ വിശുദ്ധനോ അല്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതായി ഹസന്‍ പറഞ്ഞു.
ജിഷ കേസ് അന്വേഷണത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ് എന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. ജിഷ കേസ് അട്ടിമറിക്കാനാണ് ജേക്കബ് തോമസ് ശ്രമിച്ചത്. ഇതിന് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.