തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷവും ബി.ജെ.പിയും വി.എസും വിട്ടുനിന്നു
By സമകാലിക മലയാളം ഡസ്‌ക് | Published: 01st April 2017 04:44 PM |
Last Updated: 01st April 2017 04:55 PM | A+A A- |

തോമസ് ചാണ്ടി ഗതാഗതമന്ത്രിയായി ഗവര്‍ണ്ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു. ഫോട്ടോ: മനു ആര്‍. മാവേലില്‍
തിരുവനന്തപുരം: കുട്ടനാട് എം.എല്‍.എ. തോമസ് ചാണ്ടി ഗതാഗതവകുപ്പുമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷവും ബി.ജെ.പി.യും വി.എസ്. അച്യുതാനന്ദനും ചടങ്ങില്‍നിന്ന് വിട്ടുനിന്നു.
ഫോണ്‍കെണിയെത്തുടര്‍ന്ന് എന്‍.സി.പിയിലെ എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് എന്‍.സി.പിയുടെ മറ്റൊരു എം.എല്‍.എയായ തോമസ് ചാണ്ടി ഗതാഗതവകുപ്പു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗതാഗതം, ജലഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് തോമസ് ചാണ്ടിയ്ക്കുള്ളത്. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ ചില അനിശ്ചിതത്വങ്ങളൊക്കെയുണ്ടായിരുന്നു. തോമസ് ചാണ്ടിയോടുള്ള വിയോജിപ്പാകാം ആലപ്പുഴജില്ലയില്‍ നിന്നുള്ള എം.എല്‍.എയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍ വിട്ടുനിന്നത്. പ്രതിപക്ഷവും ബി.ജെ.പിയും ചടങ്ങില്‍നിന്നും വിട്ടുനിന്നു.