ആളും ആരവവും ഒഴിഞ്ഞ് മാഹി;ദേശീയപാതയിലെ 32 മദ്യശാലകള്‍ക്ക് പൂട്ടുവീണു
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2017 10:36 AM |
Last Updated: 02nd April 2017 10:36 AM | A+A A- |

മാഹി:ദേശീയ പാതയോരത്തെ മദ്യ വില്‍പന ശാലകള്‍ പൂട്ടിയതോടെ മലയാളികളുടെ മദ്യത്തിന്റ പറുദീസ മാഹിയിലെ തിരക്കൊഴിഞ്ഞു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മാഹിയില്‍ 32 മദ്യശാലകളാണ് പൂട്ടിയത്. ഇപ്പോള്‍ മാഹി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുള്ള രണ്ടു മദ്യശാലകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ഒന്നില്‍ മാത്രമാണ് ചില്ലറ വില്‍പനയുള്ളത്.രാവിലെ മുതല്‍ ഇതിന് മുന്നില്‍ അനിയന്ത്രിതായ തിരക്കാണ് അനുഭവപ്പെട്ടത്. ഗതാഗതം ഏറെനേരം തടസപ്പെട്ടു. ശനിയാഴചയാണ് ദേശീയപാതയോരത്തെ മദ്യാശാലകള്‍ക്ക് എന്നെന്നേക്കുമായി പൂട്ടുവീണത്. പൊതുവെ അതിരാവിലെ തന്നെ തിരക്കേറുന്ന മാഹിയിലെ ദേശീയ പാതയോരം ശനിയാഴ്ച വിജനമായിരുന്നു.