ജേക്കബ് തോമസിനെ സ്ഥാനത്ത് നിന്ന് മാറ്റിഉന്നതതല അന്വേഷണം നടത്തണമെന്ന് മുന്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2017 08:17 AM |
Last Updated: 02nd April 2017 08:17 AM | A+A A- |

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന്റെ റിപ്പോര്‍ട്ട്. സ്ഥാനമൊഴിയുന്നതിന് മുമ്പാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.അഡ്വക്കേറ്റ് ജനറലിനാണ് മുന്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലുള്ള സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചുവെന്നും തുറമുഖ വകുപ്പു ഡയറക്ടര്‍ ആയിരിക്കെ ഡ്രജര്‍ വാങ്ങിയതിലെ അഴിമതി അന്വേഷിക്കണം എന്നുമുള്ള ഹൈക്കോടതിലയിലെ ഹര്‍ജികളിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
. ജേക്കബ് തോമസിനെതിരെ പല കേസുകളും ഹൈക്കോടതിയില്‍ ഉണ്ട്. ഇവ സംബന്ധിച്ച് സര്‍ക്കാര്‍ അഭിപ്രായം എ.ജി ചോദിച്ചിരുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നല്‍കാനും നിര്‍ദേശിച്ചിരുന്നു. ആ സാഹചര്യത്തിലാണ് വിജയാനന്ദ് റിപ്പോര്‍ട്ട നല്‍കിയത്.
തമിഴ്മാട്ടില്‍ ജേക്കബ് തോമസ് 50 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ വിലാസത്തിലാണ് ഭൂമിയിടപാട് നടത്തിയത്. ആദ്യം ഇത് സ്വത്തു വിവരങ്ങള്‍ക്കൊപ്പം നല്‍കിയിരുന്നുവെങ്കിലും 2003ന് ശേഷം ഇതിനെ പറ്റി സര്‍ക്കാറിന് വിവരം നല്‍കിയിട്ടില്ല. ഇത് ഗുരുതരമായ വീഴ്ചയാണ് എന്നാണ് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
ഡ്രജര്‍ വാങ്ങിയതിലെ ക്രമക്കേട് ധനപരിശോധന വിഭാഗം കണ്ടെത്തിയിരുന്നു എന്നും ഇത് സംബന്ധിച്ച ജേക്കബ് തോമസിന്റെ നടപടികളില്‍ വീഴ്ചയുണ്ടായിട്ടുണ്ട് എന്നുമാണ് ഡ്രജര്‍ കേസിനെ പറ്റി മുന്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറ്കടര്‍ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തി ഉന്നതതല അന്വേഷണം നടത്തണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.