തൃശ്ശൂരില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2017 08:44 AM |
Last Updated: 02nd April 2017 08:44 AM | A+A A- |

തൃശ്ശൂര്‍: ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. തളിക്കുളത്തെ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ആറ് കിലോ സ്വര്‍ണ്ണവും രണ്ട് കിലോ വെള്ളിയും രണ്ട് ലക്ഷം രൂപയും കളവ് പോയി. ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തു കയറി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കവര്‍ച്ച നടത്തിയത് ആറംഗ സംഘമാണ് എന്ന് പൊലീസിന് സൂചന ലഭിച്ചു.