ഫോണ്‍ കെണി: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും, അന്വേഷണം നിഷ്പക്ഷമെന്നും ഡിജിപി
Published: 02nd April 2017 11:17 AM |
Last Updated: 02nd April 2017 11:17 AM | A+A A- |

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ. ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നത്. കഴിവുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് നിലവിലെ മറ്റ് അന്വേഷണങ്ങള്‍ മാറ്റമൊന്നുമില്ലാതെ മുന്നോട്ടുപോവുമെന്നും ഡിജിപി അറിയിച്ചു.
വിജിലന്‍സ് ഡയറക്ടറുടെ ചുമതല തനിക്കു കൈമാറിയത് താത്കാലിക നടപടിയാണെന്ന് ലോക്‌നാഥ് ബെഹറ പറഞ്ഞു. അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് തിരികെ വന്നാല്‍ ചുമതല തിരികെ നല്‍കം. അദ്ദേഹം തിരികെ വരുമോയെന്ന് തനിക്കു പറയാനാവില്ലെന്നും പൊലീസ് മേധാവി പറഞ്ഞു.