മദ്യശാലകള്‍ പൂട്ടുന്നത് സമ്പദ് വ്യവസ്ഥയെ ആകപ്പാടെ തകര്‍ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്
Published: 02nd April 2017 06:23 PM |
Last Updated: 02nd April 2017 06:23 PM | A+A A- |

കൊച്ചി: മദ്യശാലകള്‍ പൂട്ടുന്നത് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നയപരമായ തീരുമാനമുണ്ടായില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാണെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തല്‍. പദ്ധതിച്ചെലവുകള്‍ വെട്ടിച്ചുരുക്കേണ്ടിവരും. 20,000 തൊഴിലാളികളെ നേരിട്ട് ബാധിക്കുമെന്നും ഇത് വലിയൊരു പ്രതിസന്ധിയാണെന്നും ധനമന്ത്രി ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
വാര്‍ഷിക വരുമാനത്തില്‍ 4000 മുതല്‍ 5000 കോടി രൂപയുടെ കുറവുണ്ടാകും. പരിഹാരം സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച് ഉടന്‍ ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. 20,000 തൊഴിലാളികളെ ബാധിക്കുന്നതോടെ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളുണ്ടെന്നും അതെല്ലാം വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും ധനമന്ത്രി തോമസ് ഐസക് ആശങ്ക പ്രകടിപ്പിച്ചു.