വാങ്ങല്‍ നികുതി പിന്‍വലിക്കണം; അഞ്ചിന് ജ്വല്ലറികള്‍ അടച്ചിട്ട് സമരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2017 11:14 AM |
Last Updated: 02nd April 2017 12:53 PM | A+A A- |

കോഴിക്കോട്: സ്വര്‍ണ വ്യാപാര മേഖലയ തകര്‍ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ച് കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ ഏപ്രില്‍ അഞ്ചിന് ജ്വല്ലറികള്‍ അടച്ചിടും. സ്വര്‍ണ വ്യാപാരികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും വാങ്ങല്‍ നികുതിയില്ലെന്ന് സ്വര്‍ണ വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു. 2014ലെ ബജറ്റിലാണ് സ്വര്‍ണ വില്‍പ്പനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വാങ്ങല്‍ നികുതി ഏര്‍പ്പെടുത്തിയത്. ഇത് സ്വര്‍ണ വ്യാപാര മേഖലയെ തകര്‍ക്കുന്നതാണെന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു.