ഫോണ്‍കെണി: ചാനലില്‍ തെളിവെടുപ്പു നടത്തി; മാധ്യമപ്രവര്‍ത്തകയ്ക്ക് നോട്ടീസയച്ചു

ജീവനക്കാരില്‍നിന്നും മൊഴിയെടുത്തു
ഫോണ്‍കെണി: ചാനലില്‍ തെളിവെടുപ്പു നടത്തി; മാധ്യമപ്രവര്‍ത്തകയ്ക്ക് നോട്ടീസയച്ചു

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തെത്തുടര്‍ന്ന് മംഗളം ചാനലില്‍ അന്വേഷണസംഘം തെളിവെടുപ്പു നടത്തി. കണിയാപുരം സ്വദേശിയായ മാധ്യമപ്രവര്‍ത്തകയ്ക്ക് അന്വേഷണസംഘം നോട്ടീസയച്ചു.
ഫോണ്‍കെണി വിവാദമായ പശ്ചാത്തലത്തില്‍ അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷന്‍ ചുമതലയേറ്റെടുത്തതോടെയാണ് മംഗളം ചാനലില്‍ തെളിവെടുപ്പ് നടത്തിയത്. ജീവനക്കാരില്‍നിന്നും മൊഴിയെടുത്തു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകയായ കണിയാപുരം സ്വദേശിയ്ക്ക് നോട്ടീസയയ്ക്കുകയും ചെയ്തു.
മംഗളം ചാനലിന്റെ ഫോണ്‍കെണിയെത്തുടര്‍ന്നാണ് എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. മുഖ്യമന്ത്രിയെക്കണ്ട് ഇക്കാര്യം അറിയിച്ച വേളയില്‍ത്തന്നെ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. പരാതി നല്‍കാനെത്തിയ വീട്ടമ്മയെ വിളിച്ചാണ് അശ്ലീചുവയുള്ള സംഭാഷണങ്ങള്‍ ഫോണ്‍ വഴി നടത്തിയതെന്നായിരുന്നു ചാനലിന്റെ ആദ്യത്തെ നിലപാട്. എന്നാല്‍ പരക്കെ ആക്ഷേപവും പിന്നാലെ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചതോടെ ചാനല്‍ അത് സ്റ്റിംഗ് ഓപ്പറേഷനായിരുന്നുവെന്ന് ഖേദത്തോടെ തിരുത്തി. ഈ സമയത്തും മംഗളം ചാനലിന്റെ ഫോണ്‍കെണിയെ എല്ലാ മേഖലയിലുള്ളവരും വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് വിവിധ തലത്തില്‍ ചാനലിലെ ഒമ്പതുപേര്‍ക്കെതിരെ ജാമ്യമില്ലാ കേസുകള്‍ ചുമത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണകമ്മീഷന്‍ ചാനലില്‍ തെളിവെടുപ്പിനായി എത്തിയതും ജീവനക്കാരില്‍നിന്നും മൊഴിയെടുത്തതും. എന്നാല്‍ അവിടെയില്ലാതിരുന്ന പ്രതിപ്പട്ടികയിലുള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകയ്ക്ക് നോട്ടീസ് അയക്കുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com