ബിഡിജെഎസിന്റെ ഭാഗമായി ഒരു പരിപാടിക്കും പോകില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ 

ലപ്പുറം തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പോകേണ്ട ആവശ്യമില്ല
ബിഡിജെഎസിന്റെ ഭാഗമായി ഒരു പരിപാടിക്കും പോകില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ 

ചേര്‍ത്തല:ബിഡിജെഎസിന്റെ ഭാഗമായി ഒരുപരിപാടിക്കും പോകില്ല എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമൂഹ്യനീതി  കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാണ് താന്‍ ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. 

ബിഡിജെഎസിനോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ വേണ്ടി വോട്ടു പിടിക്കാന്‍ മലപ്പുറത്ത് പോകില്ല. മലപ്പുറം തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പോകേണ്ട ആവശ്യമില്ല.അവിടെ പി.കെ കുഞ്ഞാലിക്കുട്ടി ജയിക്കും എന്നതില്‍ തര്‍ക്കമില്ല. വെള്ളാപ്പള്ളി പറഞ്ഞു.  
മലപ്പുറത്ത് നടക്കുന്നത് രാജ്യത്തെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പല്ല. 
സംസ്ഥാനം ഭരിക്കുന്ന കക്ഷി എന്ന നിലയില്‍ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ കൂടുതല്‍ വോട്ട് സിപിഎം നേടാന്‍ ശ്രമിക്കും. ഹിന്ദുക്കളെ കൂട്ടുപിടിച്ച് വോട്ട് നേടാന്‍ ബിജെപിയും ശ്രമിക്കും. ഭൂരിപക്ഷം കുറഞ്ഞാലും കുഞ്ഞാലിക്കുട്ടി തന്നെ ജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com