മംഗളം ചാനലിനെതിരെ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന് പരാതി 

മുന്‍ മന്ത്രി ശശീന്ദ്രന്‍ രാജിവെക്കാനിടയായ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിനെതിരെയാണ് പരാതി കൊടുത്തിരിക്കുന്നത്.
മംഗളം ചാനലിനെതിരെ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന് പരാതി 

തിരുവനന്തപുരം: മംഗളം ചാനലിനെതിരെ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന് പരാതി. മുന്‍ മന്ത്രി ശശീന്ദ്രന്‍ രാജിവെക്കാനിടയായ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിനെതിരെയാണ് പരാതി കൊടുത്തിരിക്കുന്നത്. ഫോണ്‍ സംഭാഷണം പുറത്തുവിട്ടത് അശ്ലീലവും നിയമവിരുദ്ധവുമാണെന്ന് കാട്ടിയാണ് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ മുജീബ് റഹ്മാന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന് പരാതി നല്‍കിയത്.
കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്‌സ് റഗുലേഷന്‍ ആക്ടിന്റെ ലംഘനമാണ് മംഗളം ടെലിവിഷന്‍ നടത്തിയതെന്നും പരാതില്‍ പറയുന്നുണ്ട്. നിയമംലംഘനമാണ് നടത്തിയതെന്ന് തെളിഞ്ഞാല്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന് കഴിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com