ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം നീട്ടി, രാവിലെ ഒന്‍പതര മുതല്‍ രാത്രി ഒന്‍പതര വരെ
Published: 03rd April 2017 12:38 PM |
Last Updated: 03rd April 2017 02:30 PM | A+A A- |

തിരുവനന്തപുരം: സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഉണ്ടായ തിരക്ക് കണക്കിലെടുത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം നീട്ടി. പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതര മുതല്‍ രാത്രി ഒന്‍പതര വരെയാക്കിയാണ് പുതുക്കിയത്.
സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് സംസ്ഥാനത്തെ ഭൂരിഭാഗം ഔട്ട്‌ലെറ്റുകളും അടച്ച സാഹചര്യത്തില്‍ വന്‍ തിരക്കാണ് പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റുകളില്‍ അനുഭവപ്പെടുന്നത്. തിരക്ക് അനിയന്ത്രിതമായി പലയിടത്തും ക്രമസമാധാന നില തകരാറിലാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. ഇതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തന സമയം നീട്ടിയത്.
പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റുകളുടെ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തന്നെ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു.