മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ ജനങ്ങളുടെ എതിര്‍പ്പ് മറികടക്കാന്‍ രാഷ്ട്രീയ തീരുമാനം ഉണ്ടാകണമെന്ന് ബെവ്‌കോ എംഡി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2017 10:24 AM |
Last Updated: 03rd April 2017 11:28 AM | A+A A- |

തിരുവനന്തപുരം: മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ ജനങ്ങളുടെ എതിര്‍പ്പു മറികടക്കാന്‍ രാഷ്ട്രീയ തീരുമാനം ഉണ്ടാകണമെന്ന് ബെവ്‌റേജസ് കോര്‍പ്പറേഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ബെവ്‌കോ എംഡി സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ ഈ വിഷയത്തില്‍ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. 134 ഔട്ട്‌ലെറ്റുകളാണ് കേരളത്തില്‍ പാതയോരത്താണ് എന്ന കാരണത്താല്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നിരിക്കുന്നത്. ഇവയെല്ലാം ഇന്നലെ പൂട്ടിയിരുന്നു. ഇതേ തുടര്‍ന്ന് വിരലില്‍ എണ്ണാവുന്ന ഔട്ട്‌ലറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പൂട്ടാത്ത ഔട്ട്‌ലറ്റുകല്‍ക്ക് മുന്നില്‍ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്. ഇത് കണക്കിലെടുത്ത് നിലവിലുള്ള ഔട്ട്‌ലറ്റുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങാന്‍ ബെവ്‌കോ തീരുമാനിച്ചിട്ടുണ്ട്.