പന്ത്രണ്ടുകാരി ജീവനൊടുക്കിയ സംഭവത്തില്‍ പൂജാരി അറസ്റ്റില്‍, ലൈംഗിക പീഡനം നടന്നതായി പൊലീസ്

പന്ത്രണ്ടുകാരി ജീവനൊടുക്കിയ സംഭവത്തില്‍ പൂജാരി അറസ്റ്റില്‍, ലൈംഗിക പീഡനം നടന്നതായി പൊലീസ്

കൊല്ലം: കരുനാഗപ്പള്ളിയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട 12 വയസുകാരി മരിച്ച സംഭവത്തില്‍ ക്ഷേത്രപൂജാരിയും കുട്ടിയുടെ അമ്മയും അറസ്റ്റില്‍. ഇന്നലെ രാത്രിയോടെയാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്.

പെണ്‍കുട്ടിയെ പൂജാരി ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. 

കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായ പൂജാരി.

കഴിഞ്ഞയാഴ്ചയാണ് 12 വയസുകാരിയെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തലേദിവസം നേരത്തെ പഠിക്കാനാണെന്നു പറഞ്ഞ് കതകടച്ച പെണ്‍കുട്ടി പിറ്റേദിവസം രാവിലെ എഴുന്നേല്‍ക്കാതായതിനെ തുടര്‍ന്ന് സഹോദരന്‍ ജനല്‍വഴി നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com