മദ്യശാലകള്‍ മാറ്റുന്നതിലൂടെ സംസ്ഥാന സര്‍ക്കാറിന് ഉണ്ടാകുന്ന വരുമാന ഇടിവ് മറ്റുമാര്‍ഗങ്ങളിലൂടെ നികത്താന്‍ കഴിയില്ല:തോമസ് ഐസക്

ബദല്‍സംവിധാനം ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും 
 മദ്യശാലകള്‍ മാറ്റുന്നതിലൂടെ സംസ്ഥാന സര്‍ക്കാറിന് ഉണ്ടാകുന്ന വരുമാന ഇടിവ് മറ്റുമാര്‍ഗങ്ങളിലൂടെ നികത്താന്‍ കഴിയില്ല:തോമസ് ഐസക്

ആലപ്പുഴ: ദേശീയപാതയോരത്തെ മദ്യശാലകള്‍ മാറ്റുന്നതിലൂടെ സംസ്ഥാന സര്‍ക്കാറിന് ഉണ്ടാകുന്ന വരുമാന ഇടിവ് മറ്റുമാര്‍ഗങ്ങളിലൂടെ നികത്താന്‍ കഴിയില്ല എന്ന ധമന്ത്രി തോമസ് ഐസക്. വിധി അതേപടി നടപ്പാക്കുകായണെങ്കില്‍ കേരളത്തില്‍ അപൂര്‍വ സ്ഥലങ്ങളില്‍ മാത്രമേ ബാറുകളും ബവ്‌റേജസ് ഔട്ട്‌ലറ്റുകളും സാധ്യമാകുകയുള്ളു. സുപ്രീം കോടതി വിധി കെഎസ്എഫ്ഇ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളേയും ബാധിക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി. ബദല്‍സംവിധാനം ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. വിധി കേരളത്തിലെ വിനോദ സഞ്ചാര,ഹോട്ടല്‍ മേഖലയെ പ്രതികൂലമായി ബാധിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ഏതൊക്കെ ചിലവുകളാണ് ചുരുക്കേണ്ടതെന്ന് ചര്‍ച്ച ചെയ്യേണ്ടിവരും. മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com