തൊടുപുഴ ന്യൂമാന്‍ കോളജ് ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു
Published: 04th April 2017 09:34 PM |
Last Updated: 04th April 2017 09:36 PM | A+A A- |

തൊടുപുഴ: ന്യൂമാന്‍ കോളജിലെ പ്രിന്‍സപ്പിലിന്റെ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കോളജ് ഡേയ്ക്ക് ഇടയിലുണ്ടായ സംഘര്‍ഷത്തില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥിയെ തിരിച്ചെടുക്കാത്തതിനാലാണ് എസ്എഫ്‌ഐക്കാര്‍ പ്രതിഷേധിച്ചത്. സംഭവം നടന്ന് 28 ദിവസം കഴിഞ്ഞിട്ടും സസ്‌പെന്‍ഡ് ചെയ്തയാളെ തിരിച്ചെടുത്തിട്ടില്ല.
കേരളാ കോണ്‍ഗ്രസ് (കെഎസ്‌സി) പ്രവര്‍ത്തകനായ ജിതിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് ജിതിന്‍ കൊടുത്ത പരാതിയുടെ പുറത്താണ് ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ മൂന്ന് പേരോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്ര ദിവസങ്ങള്‍ കഴിഞ്ഞിട്ടും സസ്‌പെന്‍ഡ് ചെയ്തയാളെ തിരിച്ചെടുക്കാത്തത് ആവശ്യമായ ഹാജര്‍ നല്‍കാതെ വിദ്യാര്‍ഥിയെ പരീക്ഷ എഴുതിപ്പിക്കാതിരിക്കാനാണെന്ന് എന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.