മൂന്നാര്‍;ഇന്ന് യുഡിഎഫ് സമരം,പ്രാദേശിക നേതൃത്വത്തിന് അതൃപ്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2017 07:38 AM |
Last Updated: 04th April 2017 01:23 PM | A+A A- |

മൂന്നാര്‍: വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇന്ന് മൂന്നാറില്‍ യുഡിഎഫ് നേതാക്കള്‍ സത്യഗ്രഹ സമരം നടത്തും. കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ സമരം ഉദ്ഘാടനം ചെയ്യും. എന്നാല്‍ സമരത്തിന് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയില്ല. പ്രാദേശിക നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് എല്ലായിടത്തും കയ്യേറ്റമുണ്ടെന്നും മൂന്നാറില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുന്നത് എന്തിനെന്നുമാണ് പ്രാദേശിക നേതൃത്വത്തിന്റെ ചോദ്യം. എങ്കിലും സത്യഗ്രഹത്തില്‍ നിന്നും മാറിനില്‍ക്കില്ല എന്നും സമരത്തിന് എത്തുന്ന നേതാക്കളോട് തങ്ങളുടെ നിലപാട് അറിയിക്കുമെന്നും പ്രാദേശിക നേതൃത്വം പറഞ്ഞു.
സേവ് മൂന്നാര്‍ എന്ന ക്യാമ്പയിന്റെ ഭാഗമായണ് യുഡിഎഫ് നേതാക്കള്‍ സമരം നടത്തുന്നത്.യ കഴിഞ്ഞ 27ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താണ് സമരം പ്രഖ്യാപിച്ചത്. രാവിലെ പത്തുമുതല്‍ മൂന്നാര്‍ ടൗണിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് സമരം.