സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷം, പെന്‍ഷന്‍ മുടങ്ങുന്ന സാഹചര്യമെന്ന് തോമസ് ഐസക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2017 01:19 PM |
Last Updated: 04th April 2017 01:19 PM | A+A A- |

തൃശൂര്‍: സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്. ക്ഷാമം മൂലം ആവശ്യപ്പെട്ട പണം ഇതുവരെ സംസ്ഥാനത്തിന് നല്‍കാന്‍ റിസര്‍വ് ബാങ്ക് തയാറായിട്ടില്ല. ഇതുമൂലം ട്രഷറികള്‍ കടുത്ത പണക്ഷാമത്തിലൂടെ കടന്നുപൊയക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനം ആവശ്യപ്പെട്ട തുക റിസര്‍വ് ബാങ്ക് നല്‍കിയിട്ടില്ല. കേരളത്തിനോട് ആര്‍ബിെഎ പക്ഷപാതപരമായാണ് പെരുമാറുന്നത്. തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് ആര്‍ബിഐ പണം നല്‍കുന്നതെന്ന് മന്ത്രി ആരോപിച്ചു.
സംസ്ഥാനത്ത് പെന്‍ഷന്‍ മുടങ്ങാന്‍ സാധ്യതയുണ്ട്. ആവശ്യത്തിന് പണം ട്രഷറികളില്‍ എത്തിക്കുന്ന നടപടി ഉണ്ടായില്ലെങ്കില്‍ സംസ്ഥാനം പ്രക്ഷോഭങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരും.
മദ്യ വില്‍പ്പന വഴിയുള്ള നഷ്ടം മറികടക്കാന്‍ നികുതി പിരിവ് ഊര്‍ജിതമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.