സുധാകരനെ തിരുത്തി കോടിയേരി;കള്ളുഷാപ്പുകളില്‍ വിദേശമദ്യം നല്‍കില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2017 10:07 AM |
Last Updated: 04th April 2017 02:50 PM | A+A A- |

തിരുവനന്തപുരം: കള്ളുഷാപ്പുകളില്‍ വിദേശ മദ്യം നല്‍കുന്ന കാര്യം ആലോചിക്കുമെന്ന എക്‌സൈസ് മന്ത്രി ജി സുധാകരന്റെ നിലപാടിനെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കള്ളുഷാപ്പുകളില്‍ വിദേശ മദ്യം നല്‍കില്ല. ഇക്കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. സ്റ്റാര്‍ ഹോട്ടല്‍ വഴി കള്ള് വിതരണം ചെയ്യുന്നത് ആലോചിക്കും. ദേശീയ പാതയോരത്തെ മദ്യ വില്‍പനശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ മൂന്ന് മാസത്തെ സമയം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കളളുഷാപ്പുകളിലൂടെ വിദേശമദ്യം വില്‍ക്കുന്ന കാര്യം ആലോചിക്കുമെന്നും ഇതിന്റെ നിയമസാധുത പരിശോധിക്കുമെന്നും എക്‌സൈസ് മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു. ദേശീയ പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.