പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് വിമുക്തഭടന്റെ ആത്മഹത്യകുറിപ്പ് ; നടപടിയെടുക്കണമെന്നാവശ്യവുമായി ബന്ധുക്കള്‍

പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് വിമുക്തഭടന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന കുറിപ്പ് ബന്ധുക്കള്‍ക്ക് ലഭിച്ചു
പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് വിമുക്തഭടന്റെ ആത്മഹത്യകുറിപ്പ് ; നടപടിയെടുക്കണമെന്നാവശ്യവുമായി ബന്ധുക്കള്‍

ബാലുശ്ശേരി: പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് വിമുക്തഭടന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന കുറിപ്പ് ബന്ധുക്കള്‍ക്ക് ലഭിച്ചു. ബാലുശ്ശേരി എരമംഗലം സ്വദേശിയായ രാജന്‍ നായരാണ് ആത്മഹത്യ ചെയ്തത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ മാസം 25ാം തിയ്യതിയാണ് വിമുക്തഭടനായ രാജന്‍ നായര്‍ ആത്മഹത്യ ചെയ്തത്. ചടങ്ങുകള്‍ തീര്‍ന്ന ശേഷം ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി എത്തിയത്.

സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെയാണ് രാജന്‍ നായരും മകനും മോട്ടോര്‍ വാഹനത്തില്‍ സഞ്ചരിക്കവെ വിമുക്തഭടന്റെ കൈയില്‍ ബസ് തട്ടിയിരുന്നു. ഇതിനിടെ ബസ് ഡ്രൈവറും ഉടമയുമായി  ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്ന് ഇവര്‍ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് വീണ്ടും സ്റ്റേഷന്‍ പരിസരത്ത് വെച്ച് വീണ്ടും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഉടമ ബാലുശ്ശരി സിഐ സുശീല്‍ കുമാറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സിഐ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതില്‍ മനം നൊന്താണ് വിമുക്തഭടന്‍ ആതമഹത്യ ചെയ്തത്. 20 വര്‍ഷമായി സേനയില്‍ ജോലി എടുക്കുന്നതിനിടെയും വിരമിച്ച ശേഷം സെക്യൂരിറ്റി പണി എടുക്കുന്നതിനിടെയും ആദ്യമായാണ് പൊലീസ് സ്റ്റേഷനില്‍ കയറിയതെന്നും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം തന്നെ തകര്‍ത്തതായും രാജന്‍ നായര്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. 

രാജന്‍ നായരുടെ മരണത്തിനുത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശ്ക്തമാക്കുമെന്ന് ആക്ഷന്‍ സമിതി നേതാക്കള്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com