മറൈന്‍ഡ്രൈവില്‍ ശിവസേനയുടെ ചൂരല്‍ പ്രയോഗം; വാര്‍ത്ത കൊടുത്ത ലേഖകനെ പോലീസ് ചോദ്യം ചെയ്യും

മറൈന്‍ഡ്രൈവില്‍ ശിവസേനയുടെ ചൂരല്‍ പ്രയോഗം; വാര്‍ത്ത കൊടുത്ത ലേഖകനെ പോലീസ് ചോദ്യം ചെയ്യും

കൊച്ചി: മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് ആദ്യം വാര്‍ത്ത നല്‍കിയ മംഗളം റിപ്പോര്‍ട്ടറെ പോലീസ് ചോദ്യം ചെയ്യും. ശിവസേന മറൈന്‍ ഡ്രൈവില്‍ ചൂരലുമായി സദാചാര ഗുണ്ടായിസത്തിന് ഇറങ്ങുന്നതിന് മുന്‍പ്് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശിവസേന വീണ്ടും ചൂരലെടുക്കുന്നു എന്നു തുടങ്ങുന്ന വാര്‍ത്ത മംഗളത്തില്‍ പ്രസിദ്ധീകരിച്ചത്. ശിവസേന മറൈന്‍ഡ്രൈവില്‍ യുവതീയുവാക്കളെ അടിച്ചോടിക്കും എന്ന് തുടങ്ങുന്ന വാര്‍ത്തയാണ് പോലീസിന്റെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ശിവസേനയോട് തീര്‍ത്തും അനുകൂലിക്കുന്ന തരത്തിലായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. മറൈന്‍ഡ്രൈവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണത്തിന് വിധേയമാക്കുന്ന സംഘത്തിനെതിരെയാണ് ഇത്തവണ ചൂരല്‍ കഷായം. മറൈന്‍ഡ്രൈവിലെ കായലില്‍ ചാടി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് കൊച്ചിയില്‍ നടന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം എന്നെല്ലാം വാര്‍ത്തയിലുണ്ട്.

മിഥുന്‍ പുല്ലുവഴിയെന്ന് ബൈലൈനിലാണ് മറ്റു പത്രങ്ങളിലൊന്നും വരാതിരുന്ന വാര്‍ത്ത വന്നത്. ഇതിന്റെ പേരില്‍ ലേഖകന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആറാം തീയതി ഇയാളെ ചോദ്യം ചെയ്യുമെന്ന് എറണാകുളം എസ്പി ലാല്‍ജി പറഞ്ഞു. എന്നാല്‍ ഇത് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നാണ് ലേഖകന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com