ജിഷ്ണുവധക്കേസില്‍ പൊലീസിന്റെ അറസ്റ്റ് നാടകം തുടരുന്നു; ഇന്ന് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത് രണ്ടാം പ്രതി സഞ്ജിത്തിനെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2017 08:43 PM |
Last Updated: 05th April 2017 08:43 PM | A+A A- |

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേസിലെ രണ്ടാം പ്രതിയും നെഹ്രു കോളേജ് പി ആര്‍ഒയുമായ സഞ്ജിത്ത് വിശ്വാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. കേസില്‍ നേരത്തെ സഞ്ജിത്ത് മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.
ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ചവരില്‍ ഒരാളാണ് അറസ്റ്റിലായ സഞ്ജിത്. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെപി വിശ്വനാഥന്റെ മകനാണ് സഞ്ജിത്. കേസില്‍ ഒന്നാം പ്രതിയായ കൃഷ്ണദാസിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് മണിക്കൂര്‍ ചോദ്യചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.