പൊലീസിന്റെമേല്‍ നിയന്ത്രണം നഷ്ടപ്പെട്ട പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് രമേശ് ചെന്നിത്തല
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2017 01:31 PM |
Last Updated: 05th April 2017 05:45 PM | A+A A- |

തിരുവനന്തപുരം: പൊലീസിന്റെമേല്‍ നിയന്ത്രണം നഷ്ടപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപദേഷ്ടാവിനെ വയ്ക്കാന്‍ തീരുമാനിച്ചതിലൂടെ ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നു സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകായണ്. എത്ര ഉപദേഷ്ടാക്കളെ നിയമിച്ചാലും രക്ഷപെടാന്‍ കഴിയാത്ത നിലയിലാണ് ഇടതു സര്‍ക്കാരിന്റെ കാര്യങ്ങള്‍.ജിഷ്ണുവിന്റെ അമ്മയോടുള്ള പൊലീസ് നടപടി ക്രൂരമാണ് അദ്ദേഹം പറഞ്ഞു.
ജിഷ്ണു പ്രണോയിയുടെ അമ്മയോടും ബന്ധുക്കളോടും മനുഷ്യത്വരഹിതമായ സമീപനമാണ് പൊലീസ് സ്വീകരിച്ചത് എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നീതിക്ക് വേണ്ടി സമരം നടത്താനെത്തിയ മഹിജയെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ പൊലീസിന്റെ നടപടി കേരളത്തിനാകെ അപമാനകരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് നടക്കുന്ന ആദ്യമന്ത്രിസഭയുടെ അറുപതാം വാര്‍ഷിക പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കും.
രാവിലെ 11 മണിയോടെയാണ് ജിഷ്ണുവിന്റെ അമ്മയും കുടുബാംഗങ്ങളും സമരത്തിന് എത്തിയത്.ഡിജിപി ഓഫീസിന് മുന്നില്‍ സമരം ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞാണ് പൊലീസ് മഹിജയെ ബലം പ്രയോഗിച്ച നീക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മാറാന്‍ കൂട്ടാക്കാതിരുന്ന മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.