വിവേകശൂന്യമായ പെരുമാറ്റമാണ് പോലീസ് നടത്തിയത്; പോലീസിനെ വിമര്‍ശിച്ച് സി.പി.എം. സഹയാത്രികരും
By സമകാലിക മലയാളം ഡസ്‌ക് | Published: 05th April 2017 04:42 PM |
Last Updated: 06th April 2017 05:00 PM | A+A A- |

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ പോലീസ് തടയുകയും അറസ്റ്റുചെയ്യുകയും ചെയ്ത സംഭവത്തില്‍ പോലീസിനെ വിമര്‍ശിച്ച് ഇടതുപക്ഷ നേതാക്കളും സഹയാത്രികരും. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം. മനോജും എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായ അശോകന്‍ ചരുവിലുമാണ് ഫെയ്‌സ്ബുക്കില്‍ പ്രതികരണവുമായി എത്തിയത്.
ഇരുവരും പോലീസിനു പറ്റിയ വീഴ്ചയെക്കുറിച്ചാണ് പറയുന്നത്. ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം തല്‍പര രാഷ്ട്രീയക്കാര്‍ കടന്നുകൂടിയത് പോലീസിന്റെ ഇന്റലിജന്‍സ് വീഴ്ചയാണെന്നായിരുന്നു അശോകന്‍ ചരുവിലിന്റെ പ്രതികരണം. ആ അമ്മയുടെ വികാരവും വേദനയും രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ചവര്‍ക്ക് വിവേകശൂന്യമായ പ്രോത്സാഹനമാണ് പോലീസ് നല്‍കിയതെന്ന് പി.എം. മനോജും പ്രതികരിക്കുന്നു.