സോളാര്‍ കേസ് ഉമ്മന്‍ചാണ്ടിക്കെതിരായ വിധി കോടതി റദ്ദാക്കി
Published: 05th April 2017 05:52 PM |
Last Updated: 05th April 2017 05:52 PM | A+A A- |

ബംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ വിധി കോടതി റദ്ദാക്കി. സോളാര്‍ കേസില്‍ തനിക്കെതിരായ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരു അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഉമ്മന്‍ചാണ്ടി ഹരജി നല്‍കിയത്. കേസ് വീണ്ടും ഫയലില്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഹര്‍ജി നല്‍കിയത്.
നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിക്കായി ഉമ്മന്‍ചാണ്ടിയുടെ ബന്ധുവെന്ന പേരില്‍ എറണാകുളം സ്വദേശി ആന്‍ഡ്രൂസും മറ്റ് നാല് പേരും പണം തട്ടിയെന്നായിരുന്നു കേസ്.
സൗരോര്‍ജ്ജ പദ്ധതി വാഗ്ദാനം ചെയ്ത് 1.35 കോടി രൂപ വാങ്ങിയെന്ന വ്യവസായി എം.കെ. കുരുവിളയുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയടക്കം ആറ് പേര്‍ ഒരു കോടി അറുപത്തിയൊന്ന് ലക്ഷം രൂപ പിഴ നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 24ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു. ഇത് റദ്ദാക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം