ഫോണ്‍ വിളി വിവാദത്തില്‍ അഞ്ച് പ്രതികളെയും റിമാന്റ് ചെയ്തു

മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെക്കാനിടയായ ഫോണ്‍ കെണി കേസില്‍ അഞ്ച് പ്രതികളെയും കോടതി റിമാന്റ് ചെയ്തു - ചാനല്‍ സിഇഒ ആര്‍ അജിത് കുമാറിനെയും മറ്റൊരു പ്രതിയെയും നാളെ ഹാജരാക്കണം
ഫോണ്‍ വിളി വിവാദത്തില്‍ അഞ്ച് പ്രതികളെയും റിമാന്റ് ചെയ്തു

കൊച്ചി:  മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെക്കാനിടയായ ഫോണ്‍ കെണി കേസില്‍ അഞ്ച് പ്രതികളെയും കോടതി റിമാന്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ചാനല്‍ സിഇഒ ആര്‍ അജിത് കുമാറിനെയും മറ്റൊരു പ്രതിയെയും നാളെ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ചാനല്‍ സിഇഒ ആര്‍ അജിത്കുമാര്‍, കോ- ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ എംബി സന്തോഷ്, കെ ജയചന്ദ്രന്‍, ന്യൂസ് എഡിറ്റര്‍മാരായ എസ് വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. 

ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട് ചാനല്‍ മേധാവി ഉള്‍പ്പെടെ 9പേര്‍ ഇന്നലെ കീഴടങ്ങിയിരുന്നു. മണിക്കൂറുകളോളം ഒറ്റയ്ക്കും കൂട്ടായും അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്തിരുന്നു. മന്ത്രിയെ കുടുക്കാന്‍ ചാനല്‍സംഘം ഹണിട്രാപ്പ് ഒരുക്കിയെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭ്യമായതായാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com