ജിഷ്ണുവധം: പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികവുമായി പൊലീസ്
Published: 06th April 2017 08:33 PM |
Last Updated: 06th April 2017 08:33 PM | A+A A- |

തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കും. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നിര്‍ദേശപ്രകാരം ഡിജിപിയാണ് ഇനാം പ്രഖ്യാപിച്ചത്
ഇന്ന് വൈകീട്ട് ചേര്‍ന്ന പ്രത്യേക യോഗമാണ് പുതിയ അന്വേഷണസംഘത്തെ പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം. പ്രതികളെ രണ്ടാഴ്ചയ്ക്കകം പിടികൂടാനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.