പശുവിനെ കൊല്ലാന്‍ ധൈര്യമുള്ളവരെ വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2017 10:06 AM |
Last Updated: 06th April 2017 04:10 PM | A+A A- |

മലപ്പുറം: കേരളത്തില്‍ പശുവിനെ കൊല്ലാന്‍ ധൈര്യമുള്ളവരെ വെല്ലുവിളിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മലപ്പുറത്ത് എന്നല്ല എവിടേയും പശുവിനെ കൊല്ലാന്‍ സമ്മതിക്കില്ല എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.സ്വകാര്യ ചാനലിലെ സംവാദ പരിപാടിയിലാണ് കെ സുരേന്ദ്രന്‍ വെല്ലുവിളി നടത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ബീഫ് പരാമര്‍ശത്തില്‍ ബിജെപി നേതാക്കള്‍ ഉരുണ്ടു കളിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് കെ സുരേന്ദ്രന്‍ വെല്ലുവിളി നടത്തിയത്. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മണ്ഡലത്തില്‍ ബീഫ് ലഭ്യമാക്കും എന്ന് ബിജെപി സ്താനാര്‍ത്ഥി ശ്രീപ്രകാശ് പറഞ്ഞിരുന്നു.