മുഖ്യമന്ത്രി മഹിജയോട് മാപ്പു പറയണം: ചെന്നിത്തല
Published: 06th April 2017 12:01 PM |
Last Updated: 06th April 2017 12:01 PM | A+A A- |

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയോട് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകൂട ഭീകരതയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. അന്വേഷണം തുടങ്ങും മുമ്പ് മുഖ്യമന്ത്രി എങ്ങനെയാണ് പൊലീസ് നടപടിയെ ന്യായീകരിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു.
മഹിജയെ കാണില്ലെന്ന ശാഠ്യം മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ജിഷ്ണുവിന്റെ കുടുംബത്തിനു നേരെ ഉണ്ടായത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു.