ഹര്‍ത്താലിനെതിരെ വിഡി സതീശന്‍; പിന്തുണച്ച് ശശി തരൂര്‍, ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധമെന്ന് തരൂര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2017 02:51 PM |
Last Updated: 06th April 2017 05:05 PM | A+A A- |

കൊച്ചി: കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമ്പോള്‍ ഹര്‍ത്താലിനെതിരെ ട്വീറ്റ് ചെയ്ത് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. സേ നോ ടു ഹര്‍ത്താല്‍ എന്നാണ് സതീശന്‍ ട്വിറ്ററില്‍ രേഖപ്പെടുത്തിയത്.
#SayNoToHarthal pic.twitter.com/7Kwec0hDlt
— V D Satheesan (@vdsatheesan) April 5, 2017
സതീശന്റെ ട്വീറ്റിന് ശശി തരൂര്‍ എംപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്യാനുള്ള കോണ്‍ഗ്രസ് തീരുമാനം തെറ്റായിരുന്നുവെന്നും ഇത് സാമൂഹ്യ വിരുദ്ധമാണെന്നുമാണ് സതീശന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് ശശി തരൂര്‍ പറയുന്നത്.
But imposing inconvenience on innocent public thru a bandh is deplorable. As Gandhiji said, unjust means vitiate noble ends. #SayNoToHartal!
— Shashi Tharoor (@ShashiTharoor) April 6, 2017