ആശുപത്രിയില്‍ വന്‍തീപിടുത്തം
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2017 07:32 AM |
Last Updated: 07th April 2017 07:32 AM | A+A A- |

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ സണ്‍ ആശുപത്രിയില്‍ വന്‍തീപിടുത്തം. ആളപായമില്ല. ഇ-വേസ്റ്റ് സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് തീപടര്‍ന്നത്. മുഴുവന്‍ രോഗികളേയും ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ സാധിച്ചതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. രാത്രി ഒരുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. മുറികളിലേക്കും വാര്‍ഡുകളിലേക്കും പുക പടര്‍ന്നതോടെ രോഗികള്‍ പരിഭ്രാന്തരായി. ഉടന്‍തന്നെ പൊലീസും ഫയര്‍ഫോഴ്‌സുമെത്തി. അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ കഴിയുന്നവരെയടക്കം മറ്റാശുപത്രികളിലേക്ക് മാറ്റി.130ഓളം രോഗികള്‍ ഇവിടെയുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.