പരാതി മഹിജയ്ക്കല്ലെന്നും മറ്റുള്ളവര്‍ക്കെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2017 01:56 PM |
Last Updated: 07th April 2017 06:08 PM | A+A A- |

ഫോട്ടോ: മനു ആര്‍ മാവേലില്‍
തിരുവനന്തപുരം: ആശുപത്രിയില്‍ കഴിയുന്ന ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. നിയമപരമായി ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മഹിജയ്ക്ക് ഉറപ്പുനല്‍കി. കേസിലെ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് നീതി ഉറപ്പാക്കണമെന്നായിരുന്നു മഹിജയുടെ ആവശ്യം. എ്ന്നാല്‍ ഈ വിഷയത്തില്‍ മഹിജയ്ക്ക് പരാതിയില്ലെന്നും മറ്റുള്ളവര്‍ക്കാണ് പരാതിയെന്നാണ് മഹിജയെ കണ്ടശേഷം മന്ത്രിയുടെ പ്രതികരണം
അതേസമയം പൊലീസ് ആസ്ഥാനത്ത് പ്രശ്‌നമുണ്ടാക്കിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കമമെന്നും മഹിജ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ഐജി യുടെ റിപ്പോര്‍ട്ടിന് ശേഷം ഉചിതനടപടി സ്വീകരിക്കുമന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിയില്‍ കഴിയുന്ന മഹിജയുടെ സഹോദരന്‍ ശ്രീജിത്തിനെയും മന്ത്രി സന്ദര്‍ശിച്ചു.