പിണറായി വിജയനെ അട്ടിമറിക്കാന്‍ അണിയറയില്‍ ആസൂത്രിതനീക്കമെന്ന് ചെറിയാന്‍ ഫിലിപ്പ്
Published: 07th April 2017 10:01 AM |
Last Updated: 07th April 2017 01:17 PM | A+A A- |

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആറുമാസമായി ചിലര്‍ അണിയറയില്‍ ആസൂത്രിത നീക്കം നടത്തിവരികയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.
1959ല്‍ ഇഎംഎസിനെയും 1995ല്‍ കെ കരുണാകരനെയും അട്ടിമറിച്ച പോലെ കള്ളപ്രചാരണത്തിലൂടെ ബഹുജന വികാരം ആളിക്കത്തിക്കാനാണ് ഇവരുടെ കുത്സിതശ്രമം. വിമോചനസമരം മുതല്‍ ചാരക്കേസ് സൃഷ്ടിച്ചത് ചില സംഘടിതശക്തികളാണ്. പിണറായി തുടര്‍ന്നാല്‍ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ നടക്കില്ലെന്ന് ഉറപ്പുള്ള പൊലീസിലെ ഒരു ലോബിയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും വിവിധ തരം മാഫിയകളുമാണ് ഗൂഢാലോചനക്കാര്‍. ഭരണം അസ്ഥിരപ്പെടുത്താന്‍ ഇക്കൂട്ടര്‍ പലയിടത്തും നുഴഞ്ഞു കയറി ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. ഇക്കാര്യം ചിന്താശക്തിയും നീതിബോധവുമുള്ള ജനങ്ങള്‍ തിരിച്ചറിയണമെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.