മകനു ജാമ്യം നിഷേധിച്ചാല്‍ നിരാഹാരമിരിക്കും: കെ.എം. ഷാജഹാന്റെ അമ്മ
By സമകാലിക മലയാളം ഡസ്‌ക് | Published: 07th April 2017 09:35 PM |
Last Updated: 07th April 2017 09:35 PM | A+A A- |

തിരുവനന്തപുരം: ജിഷണു പ്രണോയിയുടെ അമ്മ മഹിജയെ പോലീസ് വലിച്ചഴച്ച സംഭവത്തിലേക്ക് നയിച്ച സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പോലീസ് അറസ്റ്റുചെയ്ത കെ.എം. ഷാജഹാന് ജാമ്യം നിഷേധിക്കുകയാണെങ്കില്‍ നിരാഹാരമിരിക്കുമെന്ന് കെ.എം. ഷാജഹാന്റെ അമ്മ തങ്കമ്മ പറഞ്ഞു. ഒരു ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ജാമ്യം നിഷേധിക്കുന്നതിലേക്ക് നയിക്കുന്ന കുറ്റമെന്താണ് ഷാജഹാന്‍ ചെയ്തത് എന്ന് തനിക്കറിയില്ല. മകനെ പുറത്തിറക്കാന്‍ ആരുടെയും കാലുപിടിക്കാന്‍ പോകുന്നില്ലെന്നും ഷാജഹാന്റെ അമ്മ പറഞ്ഞു.
ഷാജഹാനും മറ്റുള്ളവരും കൂടെ നടക്കുക മാത്രമാണ് ചെയ്തതെന്നും മനുഷ്യത്വപരമായ പിന്തുണയാണ് നല്‍കിയതെന്നും ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത് ഇതേ ചാനലില്‍ പറഞ്ഞു.