ആറ്റിങ്ങലില്‍ വൃദ്ധന് തെരുവ് നായകളുടെ അക്രമത്തില്‍ ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2017 09:36 AM |
Last Updated: 08th April 2017 01:06 PM | A+A A- |

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും തെരുവ് നായകളുടെ അക്രമം.ആറ്റിങ്ങലില്‍ വൃദ്ധന്‍ നായ്ക്കളുടെ കടിയേറ്റ് മരിച്ചു. ആറ്റിങ്ങല്‍ കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷണനാണ്(85) മരിച്ചത്. മുഖവും വലതു കയ്യും നായ്ക്കള്‍ കടിച്ചെടുത്തു. കാട്ടിന്‍പുറത്ത് പാടത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്തു മീറ്റര്‍ ചുറ്റളവില്‍ നായ്ക്കളുമായി മല്‍പിടുത്തം നടന്നതിന്റെ അടയാളങ്ങളും ചോരപ്പാടുകളുമുണ്ട്. നായ്ക്കള്‍ കുഞ്ഞികൃഷ്ണനെ കടിച്ചു കീറുന്നത് പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ കണ്ടിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് കുഞ്ഞികൃഷ്ണന്‍ വീട്ടിന് പുറത്തിറങ്ങിയത്. പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.