ജിഷ്ണു സംഭവം; തന്റെ അഭിപ്രായം വൈകാരിക സാഹചര്യത്തില്‍, പാര്‍ട്ടി നിലപാടാണ് ഇക്കാര്യത്തില്‍ ശരിയെന്നും എംഎ ബേബി
Published: 08th April 2017 08:44 PM |
Last Updated: 08th April 2017 08:44 PM | A+A A- |

മലപ്പുറം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച നിലപാടില്‍ തിരുത്തുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വൈകാരിക സാഹചര്യത്തിലാണെന്നും പാര്‍ട്ടി നിലപാടാണ് ഇക്കാര്യത്തില്‍ ശരിയെന്നും ബേബി അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ പാര്‍ട്ടി അഭിപ്രായം വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി ആ വിഷയം ചര്‍ച്ചചെയ്യേണ്ടതില്ല. കേസില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ബേബി വ്യക്തമാക്കി.
ബേബിയുടെ ഫെയ്‌സ് ബുക്ക്‌പോസ്റ്റ്
മരിച്ച മകന് നീതിതേടി പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണ്. ജനങ്ങളുടെ പ്രതിഷേധങ്ങളോട് ഇതല്ല നയമെന്ന് മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മനസ്സിലാകാതെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതാണ്.